ഖത്തര്‍ കെ.എം.സി.സി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ഹക്കീം കെ.പി പ്രസിഡന്റ്, സഫ്വാന്‍ എം.കെ ജനറല്‍ സെക്രട്ടറി, അസ്ലം സി ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ കെ.എം.സി.സി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടായി ഹക്കീം കെ.പിയും , ജനറല്‍ സെക്രട്ടറിയായി സഫ്വാന്‍ എം.കെയും തെരഞ്ഞൈടുക്കപ്പെട്ടു. അസ്ലം സിയാണ് ട്രഷറര്‍. ഷാഫില്‍ വി.പി, അഷ്‌റഫ് ടി.കെ, അന്‍വര്‍ പി.പി, ജംഷീര്‍ ബാബു (വൈസ് പ്രസിഡന്റുമാര്‍) മുബശ്ശിര്‍ സി.വി, ഷമീം ഒളകര, യഹ്യ കെ.എം, അഷ്‌കര്‍ അലി ടി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അബു ഹമൂര്‍ നാസ്‌കോ റസ്റ്റോറന്റില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ നാലര വര്‍ഷത്തെ കമ്മിറ്റി കാലയളവില്‍ കമ്മിറ്റി നേരിട്ട് 16.5ലക്ഷം രൂപയുടെ പ്രവര്‍ത്തനം പഞ്ചായത്തിന് അകത്തും പുറത്തും നടത്തിയതായി യോഗം വിലയിരുത്തി. ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന അരാഷ്ട്രീയ വാദത്തെ കുറിച്ചും കെ എം സി സി യുടെ പ്രാധാന്യത്തെ കുറിച്ചും ഉദ്ഘാടന പ്രസംഗം നടത്തിയ സലിം നാലകത്തു സംസാരിച്ചു . മുസ്തഫ കൊളമ്പന്‍, സദീര്‍ അലി, ഷബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴയ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഹമദ് മൂസ, റഷീദ് പി.പി, അബ്ദുല്ല തറമ്മല്‍, ഇ.എന്‍ അലി, സൈദാലി സി.വി എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സി കെ സുബൈറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് സി.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫ്വാന്‍ എം.കെ സ്വാഗതവും പുതിയ കമ്മിറ്റി ട്രഷറര്‍ അസ്ലം.സി നന്ദിയും പറഞ്ഞു.