ലൈബ അബ്ദുള്‍ ബാസിത്തിനെ ഇന്ത്യന്‍ അംബാസഡര്‍ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഖത്തര്‍ ആസ്ഥാനമായുള്ള 11 വയസ്സുള്ള മലയാളി വിദ്യാര്‍ത്ഥിനി ് ലൈബ അബ്ദുള്‍ ബാസിത്തിനെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ആദരിച്ചു. ലൈബ ഇതുവരെ ‘ഓര്‍ഡര്‍ ഓഫ് ദി ഗാലക്‌സി’ എന്ന പേരില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ത്ഥിനിയായ ലൈബ എട്ടാം വയസ്സില്‍ എഴുതി തുടങ്ങിയെങ്കിലും രണ്ടു പുസ്തകങ്ങളും പത്തു വയസ്സുള്ളപ്പോഴാണ് പ്രസിദ്ധീകൃതമായത്.
മാഹി പെരിങ്ങാടി സ്വദേശി അബ്ദുല്‍ ബാസിതിന്റെയും നാദാപുരം പാറക്കടവ് സ്വദേശി തസ്നീം മുഹമ്മദിന്റെയും മകളാണ്.ദോഹയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് പാറക്കടവിന്റെയും പരേതനായ കെ.എം അബ്ദുല്‍ റഹീം (മാഹി) ന്റെയും ചെറുമകളാണ്.പിതാവ് അബ്ദുല്‍ ബാസിത് ഖത്തര്‍ എനര്‍ജിയില്‍ ഉദ്യോഗസ്ഥനാണ്.