
Breaking News
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ
അമാനുല്ല വടക്കാങ്ങര
ദോഹ.ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ.
ദോഹയില്‍ നിന്നും നേരിട്ട് സര്‍വീസുള്ള ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് 499 റിയാലിന് ടിക്കറ്റെന്നതാണ് ഓഫര്‍. 35 കിലോ ബാഗേജ് അലവന്‍സും ഉണ്ട്.
ആഗസ്ത് 21 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.