
Breaking News
സോഷ്യല്‍ മീഡിയ വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് മുഷൈറിബിലെ റീട്ടെയില്‍ ഔട്ട്ലെറ്റിനെതിരെ മന്ത്രാലയം നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങളും വസ്തുക്കളും വിറ്റതിന് മുഷൈറിബിലെ ഒരു റീട്ടെയില്‍ ഔട്ട്ലെറ്റിനെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 ലംഘിച്ചതിന് ഔട്ട്ലെറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
വാണിജ്യ വ്യവസായ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടിക്കപ്പെട്ടത്.