Uncategorized
ആഗസ്ത് 18 മുതല്‍ സല്‍വ റോഡില്‍ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ: ആഗസ്ത് 18 (വ്യാഴം) മുതല്‍ 6 ആഴ്ചത്തേക്ക് സല്‍വ റോഡില്‍ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.നിര്‍മ്മാണത്തിലിരിക്കുന്ന മെബൈരീക്ക് ഇന്റര്‍ചേഞ്ചില്‍ ഗതാഗതം ദോഹയുടെ ദിശയില്‍ 3 വരികളുടെ സമാന്തര പാതയിലേക്ക് മാറ്റും.
പുതിയ ജംക്ഷന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നീക്കമെന്ന് അശ്ഗാല്‍ ട്വിറ്റ് ചെയ്തു.