ലുസൈല്‍ സ്റ്റേഡിയത്തിന് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവി
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് നിയന്ത്രിക്കുന്ന ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവി.
80,000 പേര്‍ക്ക് കളികാണാന്‍ ശേഷിയുള്ള വേദിയില്‍ അത്യാധുനിക മേല്‍ക്കൂരയും ജല കാര്യക്ഷമത സംവിധാനവും ഉള്‍പ്പെടെ നിരവധി സുസ്ഥിര സവിശേഷതകള്‍ ഉണ്ട്. അറബ്, ഇസ്ലാമിക ലോകത്തെ കലയുടെയും കരകൗശലത്തിന്റെയും സുവര്‍ണ്ണ കാലഘട്ടത്തെ ചിത്രീകരിക്കുന്ന ‘ഫനാര്‍’ വിളക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രകാശത്തിന്റെയും നിഴലിന്റെയും പരസ്പരബന്ധത്തില്‍ നിന്നാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.
ലുസൈല്‍ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്ിന്റെ ഡിസൈന്‍ & ബില്‍ഡിന് പഞ്ചനക്ഷത്ര റേറ്റിംഗും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റിന് ക്ലാസ് എ റേറ്റിംഗും സ്വന്തമാക്കി.
തിങ്കളാഴ്ച നടന്ന ഒരു പ്രത്യേക പരിപാടിയില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുടെ എക്‌സിക്യൂട്ടീവുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. എന്‍ജിനീയര്‍ ഗാനിം അല്‍ കുവാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, ടെക്നിക്കല്‍ സര്‍വീസസ്, എന്‍ജിനീയര്‍ ബദൂര്‍ അല്‍ മീര്‍,സസ്‌റ്റൈനബിലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാസിം അല്‍ ജെയ്ദ സസ്‌റ്റൈനബിലിറ്റി കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ എന്നിവരടങ്ങുന്ന സുപ്രീം കമ്മിറ്റി പ്രതിനിധി സംഘം ചടങ്ങില്‍ സംബന്ധിച്ചു.