Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പ്രേം നസീര്‍ സുഹൃത്ത് സമിതി ജി.സി.സി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഓണനിലാവ് അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രേം നസീര്‍ സുഹൃത്ത് സമിതി ജി.സി.സി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഓണനിലാവ് അവിസ്മരണീയമായി . ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാനില്‍ നടന്ന കലാവിരുന്ന് ആസ്വാദകരുടെ മനം കവര്‍ന്നു.

പ്രേം നസീര്‍ അഭിനയിച്ചു ഫലിപ്പിച്ച ധാരാളം അമൂല്യങ്ങളായ ഗാനങ്ങളും അവയുടെ ചടുലമായ നൃത്ത ചുവടുകളും പ്രേം നസീര്‍ എന്ന നടനെ,അതിലുപരി മനുഷ്യ മനസ്സുകളെ തൊട്ടറിഞ്ഞ മഹാനായ മനുഷ്യന്റെ ഓര്‍മകള്‍ സഹൃദയ മനസ്സുകളെ ആനന്ദത്തിലാറാടിച്ചു.

പ്രം നസീറിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ എന്നും നമ്മുടെ ഉള്ളില്‍ നിലനില്‍ക്കുന്നതിന്റെ തെളിവാണ് ഈ പ്രോഗ്രാമിലൂടെ കാണാന്‍ കഴിഞ്ഞത്.

സംഗീത സംവിധായകന്‍ ജയന്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, ഐസക് പട്ടാണിപറമ്പില്‍, പ്രദീപ്കുമാര്‍, ബന്നാ ചേന്നമംഗല്ലൂര്‍, നസീര്‍ വെളിയില്‍, നാസര്‍ കെ. കെ, പ്രേം നസീര്‍ സുഹൃത്ത് സമിതി ജിസിസി ചെയര്‍മാന്‍ ഷാജി പുഷ്പാങ്ഗദന്‍, പ്രസിഡന്റ് അന്‍സാര്‍ കൊയിലാണ്ടി, സെക്രട്ടറി രാജീവ് പിള്ള, ജനറല്‍ സെക്രട്ടറി ബെല്ല ബഷീര്‍, ട്രഷറര്‍ ഇ. വൈ. സുധീര്‍, സലിം, സമോദ് ,ഖുറൈഷി, ലാല്‍, രവി കോമേരി, രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button