Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ക്യൂമലയാളം സാഹിത്യസദസ്സ് നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. ക്യൂമലയാളം സംഘടിപ്പിക്കുന്ന സാഹിത്യസദസ്സ് നാളെ വൈകുന്നേരം മൂന്നുമണിമുതല്‍ ത്രിശ്ശൂര്‍ ആര്‍ട്ട്‌സ് സെന്ററില്‍ നടക്കും.
മലയാള സാഹിത്യത്തിന്റെ പുതിയ തലങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പൊതുചര്‍ച്ചയും സംവാദങ്ങളും പുസ്തകവാതരണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. പ്രദോഷ്, മുഹമ്മദ് ഹുസ്സൈന്‍ വാണിമേല്‍, ഷമ്‌ന അസ്മി, സല്‍വാ ഷെറിന്‍ സ്മിത ആദര്‍ശ്, മജീദ് നാദാപുരം തുടങ്ങിയവര്‍ സംസാരിക്കും.
പുസ്തകാവതരണം, വിഷയാവതരണം, ഹ്രസ്വചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കുന്ന സാഹിത്യസദസ്സിലേക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button