
വകറ, വുകൈര്‍ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ സ്‌ഫോടന സമാനമായ ശബ്ദം അമീരി വ്യോമസേനയുടെ അഭ്യാസത്തിന്റെ ഫലം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള വകറ, വുകൈര്‍ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ സ്‌ഫോടന സമാനമായ ശബ്ദം അമീരി വ്യോമസേനയുടെ അഭ്യാസത്തിന്റെ ഫലമാണെന്നും പ്രദേശ വാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അല്‍ വക്ര, അല്‍ വുകൈര്‍, ദോഹയുടെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നിരവധി നിവാസികള്‍ സ്ഫോടനം പോലുള്ള ശബ്ദം കേട്ട് പരിഭ്രാന്തരാവുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭയാശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.