Breaking News

ഖത്തര്‍ ലോകകപ്പിന്റെ രണ്ടാമത് സൗണ്ട് ട്രാക്ക് ‘അര്‍ഹബോ’ക്ക് ഒരാഴ്ച കൊണ്ട് യുട്യൂബില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാര്‍, നാളെ മുതല്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പിന്റെ രണ്ടാമത് സൗണ്ട് ട്രാക്ക് ‘അര്‍ഹബോ’ക്ക് ഒരാഴ്ച കൊണ്ട് യുട്യൂബില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഫിഫയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത വീഡിയോ ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍, സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയാണ് ജൈത്രയാത്ര തുടരുന്നത്. ഗാനം നാളെ (ആഗസ്ത് 26 ) മുതല്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു.

പ്യൂര്‍ട്ടോറിക്കന്‍ മള്‍ട്ടിപ്ലാറ്റിനം അവാര്‍ഡ് ജേതാവ് സൂപ്പര്‍സ്റ്റാര്‍ ഒസുനയും ഒരു ലോകകപ്പ് സൗണ്ട്ട്രാക്ക് നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ ഫ്രഞ്ച് സംസാരിക്കുന്ന കലാകാരനായ ഫ്രഞ്ച്-കോംഗോളിസ് റാപ്പര്‍ ഗിംസിനെയും ഫീച്ചര്‍ ചെയ്യുന്നതാണ് ഈ സൗണ്ട് ട്രാക്ക്

തുറന്ന മനസ്സോടെ ഫുട്ബോളും സംഗീതവും ഒരുമിച്ച് ആഘോഷിക്കാന്‍ ലോകത്തെ ഖത്തറിലേക്ക് ക്ഷണിക്കുന്ന ഗാനമാണിത്. സഹോദരന്മാരേ, നിങ്ങള്‍ എവിടെയായിരുന്നാലും ഖത്തറിലേക്ക് സ്വാഗതം! നമുക്കൊരുമിച്ച് ആഘോഷിക്കാം എന്നതാണ് അര്‍ഹബോയുടെ ഹൃദയവും ആത്മാവും.

‘സ്വാഗതം’ എന്നതിന്റെ പ്രാദേശിക അറബി പദമായ മര്‍ഹബയില്‍ നിന്നാണ് അര്‍ഹബോ എന്ന വാക്കുണ്ടായത്. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നവംബര്‍ 20 ന് ഫുട്ബോളിന്റെ മഹത്തായ ഉത്സവത്തിന് വിസിലുയരുന്നതിന് മുന്നോടിയായി ലോകത്തെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും ചരടില്‍ കോര്‍ത്തിണക്കി ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്ന ഗാനമാണിത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക ശബ്ദട്രാക്ക്, സംഗീതത്തിന്റെയും ഫുട്‌ബോളിന്റെയും സാര്‍വത്രിക ഭാഷകളെ സംയോജിപ്പിച്ച് കലാകാരന്മാരെയും ആരാധകരെയും കളിക്കാരെയും ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ സ്വാഗത മനോഭാവം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഈ സൗണ്ട് ട്രാക്ക് ഖത്തര്‍ ലോകകപ്പിന്റെ പൊതുവികാരമാണ് അടയാളപ്പെടുത്തുന്നതാണ് .

ഗാനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗിംസ് പറഞ്ഞു: ‘എന്നെ സംബന്ധിച്ചിടത്തോളം

‘അര്‍ഹബോ’ ഒരു സ്വാഗതാര്‍ഹമായ അനുഗ്രഹമാണെന്നും ഇത് അക്ഷരാര്‍ത്ഥത്തില്‍ മാനവരാശിയുടെ സ്വാഗതഗാനമാണെന്നും കലാകാരന്മാര്‍ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നായ ഫിഫ ലോകകപ്പിന് സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പശ്ചാത്തലമൊരുക്കുന്ന ആഘോഷഗാനമാണ് അര്‍ഹബോ.

Related Articles

Back to top button
error: Content is protected !!