ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാരണം യുവേഫ ചാമ്പ്യന്‍സ് ലീഗിന് പുതിയ ഷെഡ്യൂള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാരണം യുവേഫ ചാമ്പ്യന്‍സ് ലീഗിന് പുതിയ ഷെഡ്യൂള്‍ .2022-2023 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ പതിപ്പിനുള്ള ഗ്രൂപ്പ് ഘട്ടത്തിലെ നറുക്കെടുപ്പ് ഇന്ന് (വ്യാഴാഴ്ച) തുര്‍ക്കിയില്‍ നടക്കും.
2023 ജൂണ്‍ 10 ന് ഇസ്താംബൂളിലെ അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരങ്ങളുടെ ഷെഡ്യൂളില്‍ ഫിഫ 2022 ലോകകപ്പ് കാരണം ചില മാറ്റങ്ങളുണ്ടാകും. രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ പതിവിലും ഒരു മാസം മുമ്പ് നവംബറില്‍ നടക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ സെറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 6, 7 തീയതികളിലും രണ്ടാമത്തേത് ഒരാഴ്ചയ്ക്ക് ശേഷം സെപ്റ്റംബര്‍ 13, 14 തീയതികളിലും മൂന്നാമത്തെയും നാലാമത്തെയും സെറ്റ് യഥാക്രമം.
ഒക്ടോബര്‍ 4, 5 തീയതികളിലും 11, 12 തീയതികളിലുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 25, 26 തീയതികളിലും നവംബര്‍ 1, 2 തീയതികളിലുമാണ്.
റൗണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് നവംബര്‍ ഏഴിന് നടക്കും.
കോവിഡ് -19 പാന്‍ഡെമിക് കാരണം മുമ്പ് രണ്ട് തവണ ആതിഥേയത്വം വഹിക്കുന്നതില്‍ പരാജയപ്പെട്ട തുര്‍ക്കി ഏറ്റവും അഭിമാനകരമായ യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ വേദിയായി വീണ്ടും സ്ഥാനം തിരിച്ചുപിടിച്ചാണ് 2023 ജൂണ്‍ 10 ന് ഇസ്താംബൂളിലെ അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഫൈനലിനൊരുങ്ങുന്നത്.
2005 ന് ശേഷം ഇത് രണ്ടാം തവണയാണ് ഇസ്താംബുള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.