ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് സെപ്റ്റംബര്‍ മൂന്നിന് അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) ഖത്തറിലെ അത്ലന്‍ സ്പോര്‍ട്സ് ഇവന്റ്സുമായി സഹകരിച്ച് സെപ്റ്റംബര്‍ മൂന്നിന് അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ ടാലന്റ് ഹണ്ട് നടത്തും.
ഇന്റര്‍നാഷണല്‍ വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പുല്ലേല ഗോപിചന്ദ് നേതൃത്വം നല്‍കുന്ന ടാലന്റ് ഹണ്ടില്‍ പുല്ലേല ഗോപിചന്ദ് മെന്ററായ ഗള്‍ഫ് ബാഡ്മിന്റണ്‍ അക്കാദമിയിലേയും അത്ലന്‍ സ്പോര്‍ട്സിലേയും കോച്ചുകളുടെ ടീമും സെലക്ഷന്‍ ട്രയല്‍സിന് മേല്‍നോട്ടം വഹിക്കും.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) ഖത്തറിന്റെയും ഗള്‍ഫ് ബാഡ്മിന്റണ്‍ അക്കാദമിയുടെയും സഹകരണത്തോടെയാണ് സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ അല്‍ അറബി സ്റ്റേഡിയം ഇന്‍ഡോര്‍ ഹാളില്‍ ടാലന്റ് ഹണ്ട് സെര്‍ച്ച് നടക്കുക.
സെലക്ഷന്‍ ട്രയല്‍സില്‍ മികവ് പുലര്‍ത്തുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന കളിക്കാര്‍ക്ക് ഖത്തറിലെ ബാഡ്മിന്‍ഡന്‍ അക്കാദമിയിലും ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലും അത്ലന്‍ സ്പോര്‍ട്സില്‍ പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കും.