
ഖത്തര്‍ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പൊതുജനങ്ങക്കറിയാന്‍ സൗകര്യമൊരുക്കി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പൊതുജനങ്ങക്കറിയാന്‍ സൗകര്യമൊരുക്കി തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന്റെ ഹോം പേജിലെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഖത്തറിലെ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പ്രതിമാസ സ്റ്റാറ്റിസ്റ്റിക്‌സ് അറിയുവാന്‍ ഈ ലിങ്കില്‍ ക്‌ളിക്ക് ചെയ്താല്‍ മതി
https://www.mol.gov.qa/En/Pages/monthlystatistics.aspx
ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, റിക്രൂട്ട്‌മെന്റ് വകുപ്പ് എന്നിങ്ങനെ നാല് സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ വഴി തൊഴില്‍ മേഖലയെക്കുറിച്ചുള്ള വസ്തുതകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ആരംഭിച്ചത്. ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അധികാരികള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാനും ഖത്തറിലെ തൊഴില്‍ മേഖലയെക്കുറിച്ചുള്ള ഏറ്റവും പുതിയ പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്താനും കഴിയും.