
എല്ലാ വിഭാഗം ആളുകളേയും ആകര്‍ഷിച്ച് ലുസൈല്‍ മറീന ഫുഡ് അരീന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഏറ്റവും പുതിയ ജനപ്രിയ നഗരമായ ലുസൈല്‍ സിറ്റിയിലെ ലുസൈല്‍ മറീനയിലെ ഫുഡ് അരീന സ്വദേശികളും വിദേശികളുമായ എല്ലാ വിഭാഗമാളുകളേയും ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. ദോഹയുടെ തിരക്കുകളില്‍ നിന്നും മാറി വിശാലമായ ബീച്ചും അനുബന്ധ സൗകര്യങ്ങളുമെന്നപോലെ വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും ഷോപ്പിംഗ് മോളുകളുമൊക്കെ ജനങ്ങളെ മാടിവിളിക്കുന്നവയാണ് .