Archived Articles
ഡോം ഖത്തര്‍ കിക്കോഫ് 2022, മെഗാ ഫെസ്റ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) ലോകക്കപ്പിനോടുബന്ധിച്ചു നടത്തുന്ന ഒരു വര്‍ഷം നീണ്ടു നിന്ന കിക്കോഫ് 2022 ന്റെ സമാപന പരിപാടികളായ ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരം ,കള്‍ചറല്‍ പ്രോഗ്രാംസ് എന്നിവയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ സഫാരി ഗ്രൂപ്പ് ചെയര്‍മാനും ഡോം ഖത്തര്‍ മുഖ്യ രക്ഷാധികാരിയുമായ അബൂബക്കര്‍ മാടപ്പാട്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.