Breaking News
അനധികൃതമായി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 4000 കിലോയിലധികം നിരോധിത പുകയില മാരിടൈം കസ്റ്റംസ് പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: അനധികൃതമായി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 4439 കിലോ നിരോധിത പുകയില മാരിടൈം കസ്റ്റംസ് പിടികൂടി.
വളങ്ങളുടെ ചാക്കിനുള്ളില്‍ ഒളിപ്പിച്ചാണ് നിരോധിത പുകയില കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പിടിച്ച വസ്തുക്കളുടെ നിരവധി ഫോട്ടോകളും വകുപ്പ് പങ്ക് വെച്ചു.
ഇന്ത്യന്‍ ടൊബാക്കോയാണ് പിടിക്കപ്പെട്ടതെന്നാണ് ഫോട്ടോകളില്‍ നിന്നും വ്യക്തമാകുന്നത്