ഫിഫ 2022 ലോകകപ്പ് ഖത്തറിന് ശേഷം ഖത്തറില്‍ താമസ വാടക കുറയും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് ശേഷം ഖത്തറില്‍ താമസ വാടക കുറയും .മറ്റു പല ബിസിനസുകളും പോലെ വാടകയുടെ നിരക്കുകളും നിര്‍ണ്ണയിക്കുന്നത് ഡിമാന്‍ഡും വിതരണവും അനുസരിച്ചാണ്. ഖത്തറി റിയല്‍ എസ്റ്റേറ്റ് വളരെ ശക്തമാണ്, അത് ഒരു ബാലന്‍സ് കണ്ടെത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.എസ്ദാന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഹാനി ദബാഷിനെ ഉദ്ധരിച്ച പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ദി പെനിന്‍സുല റിേേപ്പാര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന ഖത്തറിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖല ലോക കപ്പിന് ശേഷമുള്ള വില തിരുത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വിവിധ രാജ്യങ്ങളില്‍ കണ്ട അതേ പ്രവണതയ്ക്കാണ് ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയും സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.