ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

ദോഹ. ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരം നടക്കുന്നത്:
5-10 വയസ്സ് , : 11-18 വയസ്സ് , 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടായിരിക്കും മല്‍സരം നടക്കുക
ഈദുല്‍ ഫിത്വര്‍ ആഘോഷം, സ്‌നേഹം, സമാധാനം, സാഹോദര്യം, സമത്വം എന്നിവയെ ആസ്പദമാക്കിയായിരിക്കണം കാര്‍ഡുകള്‍ നിര്‍മ്മിക്കേണ്ടത്.
പ്രധാന നിബന്ധനകള്‍ :
കൈകൊണ്ട് നിര്‍മ്മിച്ചത് (Handmade Only): കാര്‍ഡുകള്‍ പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചതായിരിക്കണം.
ഉപയോഗിക്കാവുന്ന സാമഗ്രികള്‍: പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, തുണി, പ്ലാസ്റ്റിക് ഷീറ്റുകള്‍, വിവിധ വര്‍ണ്ണങ്ങള്‍ തുടങ്ങി ഏത് മീഡിയവും ഉപയോഗിക്കാം.
തനതായ സൃഷ്ടി: കാര്‍ഡുകള്‍ സ്വന്തമായി നിര്‍മ്മിച്ചതായിരിക്കണം. മറ്റൊരാളുടെ സൃഷ്ടി അനുകരിക്കാന്‍ പാടില്ല.
വലുപ്പം: സാധാരണ ഗ്രീറ്റിംഗ് കാര്‍ഡ് വലുപ്പത്തിലുള്ള ഏത് ഫോര്‍മാറ്റും (മടക്കാവുന്നതോ അല്ലാത്തതോ) സ്വീകാര്യമാണ്.
സമര്‍പ്പിക്കേണ്ട വിധം: കാര്‍ഡിന്റെ വ്യക്തമായ ഫോട്ടോയും ഓണ്‍ലൈനായി അയക്കണം
E -mail : [email protected]
Google Forms : https://forms.gle/s1H3W7Y3yMGpFx1C8

