എ റിംഗ് റോഡിന്റെ സൗന്ദര്യവല്‍ക്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ. സെന്‍ട്രല്‍ ദോഹയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനും ലക്ഷ്യമിട്ട് ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി എ-റിങ് റോഡിന്റെ സൗന്ദര്യവല്‍ക്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു.
6.7 കിലോമീറ്റര്‍ റോഡിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 9 കവലകളുടെ വികസനം, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, പാര്‍ക്കിംഗ് ബേകള്‍ വര്‍ദ്ധിപ്പിക്കല്‍, എ-റിങ് റോഡിന് ലംബമായി കുറച്ച് തെരുവുകള്‍ വികസിപ്പിക്കല്‍, റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ എന്നിവയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, കാല്‍നട, സൈക്ലിംഗ് പാതകള്‍ നടപ്പിലാക്കുന്നതിലൂടെയും പുതിയ ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും റോഡിലെ ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം, കുടിവെള്ളം, ജലസേചന ശൃംഖല എന്നിവ നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.