Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു
ദോഹ : ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു.മലപ്പുറം ജില്ലയിലെ നിലമ്പുര്‍ പൂക്കോട്ടുംപാടം സ്വദേശി പെരിങ്ങാട്ടുചോല ജാഫര്‍(53) ആണ് മരിച്ചത്.
നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് ദോഹയില്‍ തിരിച്ചെത്തിയത്.
മിനിയാണ് ഭാര്യ . മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍,മുഹമ്മദ് ഉവൈസ് എന്നിവര്‍ മക്കളാണ് .
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി ചെയര്‍മാന്‍ മഹ്ബൂബ് നാലകത്ത് അറിയിച്ചു.