
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവസാന വട്ട ടിക്കറ്റ് വില്‍പന സെപ്തംബര്‍ 27 ന് ആരംഭിക്കും
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവസാന വട്ട ടിക്കറ്റ് വില്‍പന സെപ്തംബര്‍ 27 ന് ഖത്തര്‍ സമയം 12 മണിക്ക് ആരംഭിക്കും. ടിക്കറ്റ് വില്‍പന ഡിസംബര്‍ 18 ന് ലോകകപ്പ് അവസാനിക്കുന്നതുവരെ തുടരും.
ഫിഫയുടെ ഔദ്യോഗിക പ്‌ളാറ്റ് ഫോമിലാണ് ടിക്കറ്റ് ലഭിക്കുക.
അവസാന വട്ട ടിക്കറ്റ് വില്‍പനയുടെ ഭാഗമായി ഖത്തറില്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് വില്‍പനയുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കൗണ്ടര്‍ സെയിലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും.