ആര്യാടന്‍ ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവ്; സമീര്‍ ഏറാമല
ആര്യാടന്‍ ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവ്; സമീര്‍ ഏറാമല
അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച ആര്യാടന്‍ മുഹമ്മദ് ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവാണെന്ന് ഒഐസിസി ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമല. ഒഐസിസി ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ആര്യാടന്‍ മുഹമ്മദ് അനുസ്മരണ സദസ്സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിനു വിശിഷ്യാ മലപ്പുറത്തിനു ഒരു കാലത്തും നികത്താനാവാത്ത വലിയൊരു വിടവ് സമ്മാനിച്ചാണ് കുഞ്ഞാക്കയുടെ വിയോഗെന്ന് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫല്‍ പിസി കട്ടുപ്പാറ അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു.
നിഹാസ് കൊടിയേരി, അന്‍വര്‍ സാദത്ത്, നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി,നാസര്‍ വടക്കേകാട്, ശംസുദ്ധിന്‍ എറണാംകുളം, കരീം നടക്കല്‍, സിറാജ് പാലൂര്‍, ഷിയാസ് ബാബു, ഇര്‍ഫാന്‍ പകര, നദീം മാന്നാര്‍, നവീന്‍ കോട്ടയം , രാജേഷ്. പാലക്കാട്, ഹരികുമാര്‍ കാസറഗോഡ് , ബിജു മുഹമ്മദ് തൃശൂര്‍ , ഷിബു കൊല്ലം, അനീസ് കെടി വളപുരം, നിയാസ് കൊട്ടപ്പുറം, ഷറഫു തെന്നല, മുഹമ്മദലി കുറ്റിപ്പുറം, അക്ബര്‍ തിരൂര്‍ , ശരത് കോട്ടക്കല്‍, വസിം അബ്ദുല്‍ റസാഖ്, ഷാഹിദ് വിപി, നൗഷാദ് തൃശൂര്‍, അനില്‍ കുമാര്‍ കൊല്ലം തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റിയിലേയും വിവിധ ജില്ലാ കമ്മിറ്റിയിലേയും പ്രതിനിധികളും അനുസ്മരിച്ചു സംസാരിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും രജീഷ് ബാബു പാണ്ടിക്കാട് നന്ദിയും പറഞ്ഞു.