
അല്‍ സമാന് എക്സ്ചേഞ്ച് പുതിയ ശാഖ ഏഷ്യന്‍ ടൗണ്‍ പ്ലാസ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. അല്‍ സമാന്‍ എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ഏഷ്യന്‍ ടൗണിലെ പ്ലാസ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തറിലെ പ്രമുഖ അഭിഭാഷകനായ യൂസഫ് അഹമ്മദ് അല്‍ സമാന്‍ അല്‍ സമാന് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ സാലിഹ് അഹമ്മദ് അല്‍ സമാനിന്റെ സാന്നിധ്യത്തില്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ,ഉരീദു സി.എഫ്. ഒ അബ്ദുല്ല അഹമ്മദ് അല്‍ സമാന്‍, കമ്പനി ജനറല്‍ മാനേജര്‍ കോട്ടിക്കുളം മുഹമ്മദ് അന്‍വര്‍ സാദത്ത്, ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. സുബൈര്‍ അബ്ദുള്‍ റഹിമാന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.