Archived Articles
ഉം ബാബില്‍ വുഖൂദിന്റെ പുതിയ പെട്രോള്‍ സ്റ്റേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ എല്ലാ മേഖലയിലും സേവനം ലഭ്യമാക്കാന്‍ കഴിയുന്ന വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഖത്തര്‍ ഫ്യുവല്‍ കമ്പനി ഉം ബാബ് പെട്രോള്‍ സ്റ്റേഷന്‍ തുറന്നു.
14500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഉംബാബ് പെട്രോള്‍ സ്റ്റേഷനില്‍ ലഘു വാഹനങ്ങള്‍ക്കായി 6 ഡിസ്‌പെന്‍സറുകളുള്ള 3 വരികളും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കുമായി 3 ഡിസ്‌പെന്‍സറുകളുള്ള 3 ലെയ്‌നുകളുണ്ട്.