Breaking News

ദോഹ ഹെല്‍ത്ത് കെയര്‍ വീക്ക് ശൈഖ ഹിന്ദ് ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തിന്റെ ദോഹ ഹെല്‍ത്ത് കെയര്‍ വീക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സിഇഒ യുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ ഥാനി ഉദ്ഘാടനം ചെയ്തു

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നടന്നുകൊണ്ടിരിക്കുന്ന ‘ഖത്തര്‍ നമ്മുടെ രക്തത്തിലാണ് എന്ന കാമ്പയിന്റെ ഭാഗമായി രക്തം ദാനം ചെയ്തുകൊണ്ടാണ് ശൈഖ ഹിന്ദ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ദേശീയ രക്തദാന യജ്ഞത്തിന് നേതൃത്വം നല്‍കുന്ന എച്ച്എംസിയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി ചെയര്‍ ഡോ. ഐനാസ് അല്‍-കുവാരി ശൈഖ ഹിന്ദിനൊപ്പം ചേര്‍ന്നു.

ദോഹ ഹെല്‍ത്ത് കെയര്‍ വീക്കിന്റെ ഭാഗമായി ബൈത്ത് അല്‍ ദിയാഫ, അല്‍ ഖോര്‍ മാള്‍, മുശൈരിബ് ഗല്ലേറിയ, അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍, സിദ്ര മെഡിസിന്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി എച്ച്എംസി നിയുക്ത സ്റ്റേഷനുകളില്‍ രക്തം ദാനം ചെയ്യാന്‍ കമ്മ്യൂണിറ്റിയിലെ യോഗ്യരായ എല്ലാ അംഗങ്ങളേയും വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് പ്രോത്സാഹിപ്പിക്കുന്നു.

ദോഹ ഹെല്‍ത്ത്കെയര്‍ വീക്ക്, നിരവധി പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ, എല്ലാ പ്രായക്കാര്‍ക്കും വൈവിധ്യമാര്‍ന്ന ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. രക്തദാന യജ്ഞത്തിനൊപ്പം, ദോഹ ഫയര്‍ സ്റ്റേഷനില്‍ രണ്ട് ആര്‍ട്ട് എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!