
റോഷാക് തരംഗം ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മമ്മൂട്ടി നായകനാകുന്ന റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങളും മലയാളത്തിന്റെ പ്രിയ ഗായിക ചിത്ര, മലയാളത്തിന്റെ സ്വന്തം നായികമാരായ മഞ്ചുവാരിയര്‍,മാളവിക മേനോന്‍, സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍, മലയാളസിനിമയുടെ യുവ നക്ഷത്രങ്ങള്‍ റംസാന്‍,ദില്‍ഷാ,പാരീസ് ലക്ഷ്മി,ബോണി മാത്യു എന്നിവരും ചേര്‍ന്ന് ഖത്തറില്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ ദിവസം മമ്മുട്ടി നേരിട്ടെത്തി ചിത്രത്തിന്റെ ഗ്‌ളോബല്‍ ലോഞ്ചിംഗ് നടത്തിയതോടെ ഖത്തറിലെ സിനിമാസ്വാദകരുടെയിടയില്‍ റോഷാക് തരംഗം അലയടിക്കുകയാണ് . പല കോണുകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് റോഷാക്ക് കാരണമായതായാണ് റിപ്പോര്‍ട്ട്.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണത്തിന് എത്തിക്കുന്ന ചിത്രം ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലെത്തുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് അറിയിച്ചു.