ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ മുറ്റിച്ചൂര്‍ കടവിന് സമീപം പരേതനായ പണിക്കവീട്ടില്‍ അബൂബക്കര്‍ ഹാജി മകന്‍ സിദ്ദീഖ് (45) ആണ് നിര്യാതനായത്. ബിര്‍ക്കതുല്‍ അവാമിറിലെ ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജീവനക്കാരനായിരുന്നു.
സബിതയാണ് ഭാര്യ. ഹനാന്‍ ഫാത്തിമ, ദാന ഖദീജ എന്നിവര്‍ മക്കളാണ്.
പരേതന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ചാമക്കാല ഖത്തര്‍ മഹല്ല് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്ന് ജുമുഅ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.