Uncategorized
എം.ഇ. എസ്. അലുംനി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡൗണ്‍ ടൗണ്‍ അക്കാദമി ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. എം.ഇ. എസ്. അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച എം.ഇ. എസ്. സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡൗണ്‍ ടൗണ്‍ അക്കാദമി ജേതാക്കളായി. സ്‌പൈക്കേര്‍സ് രണ്ടാം സ്ഥാനവും എം. ഇ. എസ്. ഫാക്കല്‍ട്ടി മൂന്നാം സ്ഥാനവും നേടി.
എം. ഇ. എസ്. പൂര്‍വ വിദ്യാര്‍ഥികളുടേതായി 7 ടീമുകളും എം. ഇ. എസ്. ഫാക്കല്‍ട്ടിയുടെ ഒരു ടീമുമടക്കം മൊത്തം 8 ടീമുകളാണ് മല്‍സരിച്ചത്.
അല്‍ അറബി സ്‌പോര്‍ട്‌സ് ക്‌ളബ്ബിലെ വോളിബോള്‍ പ്രസിഡണ്ട് നാസര്‍ അഹ് മദ് അല്‍ മീര്‍ സമ്മാന ദാന ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ഖത്തര്‍ നാഷണല്‍ വോളിബോള്‍ ടീം മെമ്പര്‍ മുബാറക്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വോളിബോള്‍ ഹെഡ് യാവര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.