ഫിഫ ലോകകപ്പിനിടെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഒപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് സാധൂകരിക്കുന്നതിന് പുതിയ രീതിയുമായി സുപ്രീം കമ്മിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനിടെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഒപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് സാധൂകരിക്കാനുള്ള പുതിയ ഓപ്ഷന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അവതരിപ്പിച്ചു.
അത്തരം ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഹയ്യ കാര്‍ഡുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഹയ്യ കാര്‍ഡ് പോര്‍ട്ടലിലെ താമസം ക്ലിക്ക് ചെയ്യുക: ംംം.വമ്യ്യമ.ൂമമേൃ2022.ൂമ, അതില്‍ നിന്നും ‘ഹോസ്റ്റ് ഫാമിലി & ഫ്രണ്ട്‌സ്’ തിരഞ്ഞെടുക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക, ഖത്തര്‍ ഐഡി നല്‍കി സാധൂകരിക്കുക, പ്രോപ്പര്‍ട്ടി വിലാസവും അതിഥി വിശദാംശങ്ങളും പൂരിപ്പിക്കുക, പ്രോപ്പര്‍ട്ടി ഡീഡോ വാടക കരാറോ അപ്ലോഡ് ചെയ്യുക, സാധൂകരിക്കുക. എന്നീ ആറ് ഘട്ടങ്ങളുള്ള നടപടിക്രമം പിന്തുടരാന്‍ കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ട്വീറ്റ് ചെയ്ത്.. .
അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, അപേക്ഷകന് ഡിജിറ്റല്‍ ഹയ്യ ആക്സസ് ചെയ്യാന്‍ കഴിയും.