Breaking NewsUncategorized

വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ ഖത്തര്‍ ടൂറിസത്തിന് മൂന്ന് അവാര്‍ഡുകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ ഖത്തര്‍ ടൂറിസത്തിന് മൂന്ന് അവാര്‍ഡുകള്‍ . വിനോദസഞ്ചാരത്തിലെ രാജ്യത്തിന്റെ പുരോഗതിയും ലോക ടൂറിസം ഭൂപടത്തിലെ ഒരു മുന്‍നിര കേന്ദ്രമായി അതിന്റെ ഉയര്‍ന്ന സ്ഥാനവും അംഗീകരിക്കുന്ന സുപ്രധാന വിജയമാണിത്.

‘ലോകത്തിലെ പ്രമുഖ ബിസിനസ്സ് ട്രാവല്‍ ഡെസ്റ്റിനേഷന്‍ 2023,’ ‘ലോകത്തെ പ്രമുഖ കായിക വിനോദസഞ്ചാര കേന്ദ്രം’ എന്നീ നിലകളിലും ലോകത്തിലെ പ്രമുഖ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ 2023 ആരംഭിച്ചതിനും ഖത്തര്‍ ടൂറിസം അംഗീകരിക്കപ്പെട്ടു.

ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ ഓഫീസര്‍ എഞ്ചിനിയര്‍ അബ്ദുല്‍ അസീസ് അലി അല്‍ മൗലവി ഷെയര്‍ഡ് സര്‍വീസസ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍, ഖത്തര്‍ ടൂറിസത്തില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് മൈസ് നയിക്കുന്ന ഫിലിപ്പ് ഡിക്കന്‍സണ്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഖത്തര്‍ ടൂറിസത്തിന്റെ തുടര്‍പ്രയത്‌നങ്ങള്‍ക്ക് ‘റെസിലിയന്‍സ്’ അവാര്‍ഡും ലഭിച്ചു.

Related Articles

Back to top button
error: Content is protected !!