
നവംബര്‍ 1 മുതല്‍ 17 വരെ ഖത്തറിലെ സ്‌കൂളുകള്‍ 7 മണി മുതല്‍ 12 മണി വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്കനുസൃതമായി പൊതു-സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ജോലി സമയം നവംബര്‍ 1-17 കാലയളവില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ വികലാംഗര്‍ക്കായുള്ള സ്വകാര്യ നഴ്സറികളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും ജോലി സമയം ലോകകപ്പിന് മുമ്പും ശേഷവും സാധാരണ പോലെയായിരിക്കും.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.