Breaking News
ഖത്തറില്‍ ഇന്ന് 449 കോവിഡ് രോഗികള്‍, 420 രോഗമുക്തരും
ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടന്ന 10310 പരിശോധനകളില്‍ 28 യാത്രക്കാര്‍ക്കടക്കം 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 420 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള മൊത്തം രോഗികള്‍ 9971 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 76 പേര്‍ ആശുപത്രിയിയില്‍ പ്രവേശിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 646 ആയി. ഇതില്‍ 89 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.