
ഫിഫ 2022 ലോകകപ്പ് ടിക്കറ്റില്ലാത്തവര്‍ക്കുള്ള ഹയ്യാ വിത്ത് മീ സൗകര്യത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ: നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് ടിക്കറ്റില്ലാത്ത ആരാധകരെ വരെ ക്ഷണിക്കാന്‍ അവസരം നല്‍കുന്ന ഹയ്യ വിത്ത് മീ (1+3)’ സൗകര്യം ഇപ്പോള്‍ ലഭ്യമാണെന്നും ഖത്തര്‍ ഐഡി ഉടമകള്‍ക്ക് ഈ സൗകര്യം ബാധകമാവില്ലെന്നും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസി സ്ഥിരീകരിച്ചു. ഫിഫ ലോകകപ്പ് ടിക്കറ്റുള്ള 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഹയ്യ വിത്ത് മി (1+3) വൗച്ചറിലൂടെ അപേക്ഷിക്കുന്ന ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ ഏത് പ്രായത്തിലുള്ളവരുമാകാം. അവര്‍ സാധുവായ പാസ്പോര്‍ട്ട് ഉള്ളവരായാല്‍ മതി. ടൂര്‍ണമെന്റിനിടെ അവര്‍ ഖത്തറിലെ താമസവും സ്ഥിരീകരിക്കണം. ഓരോ ഹയ്യ വിത്ത് മി (1+3) അപേക്ഷകനും റീഫണ്ട് ചെയ്യപ്പെടാത്ത 500 റിയാല്‍ ഫീസ് നല്‍കണം. എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫീസ് ബാധകമല്ല.
ഹയ്യ വിത്ത് മീ (1+3) ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതിന്, അംഗീകൃത ഹയ്യ കാര്‍ഡ് ഉടമകള്‍ എന്റെ ഹയ്യ’ തിരഞ്ഞെടുത്ത് ‘ആക്ഷന്‍’ ക്ലിക്ക് ചെയ്യുക, എനിക്കൊപ്പം ഹയ്യ’ തിരഞ്ഞെടുക്കുക, മൂന്ന് വൗച്ചര്‍ കോഡുകള്‍ കാണും, ടിക്കറ്റ് എടുക്കാത്ത അപേക്ഷകര്‍ക്ക് വൗച്ചര്‍ കോഡുകള്‍ നല്‍കണം എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം.
ഹയ്യ വിത്ത് മി (1+3) അപേക്ഷകന്‍ ഹയ്യ കാര്‍ഡിനായി അപേക്ഷിക്കുവാന്‍ അപേക്ഷക വിഭാഗത്തില്‍’ നിന്ന്, ‘ഹയ്യ വിത്ത് മി വൗച്ചര്‍’ തിരഞ്ഞെടുക്കുക, വൗച്ചര്‍ കോഡ് നല്‍കുക, ‘എന്റെ വൗച്ചര്‍ സാധൂകരിക്കുക’ തിരഞ്ഞെടുക്കുക , നിബന്ധനകള്‍ അംഗീകരിക്കുക, അവലോകനം ചെയ്ത് സമര്‍പ്പിക്കുക എന്നീ ലളിതമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോവേണ്ടത്.
അംഗീകൃത ഹയ്യ കാര്‍ഡ് അപേക്ഷകളുള്ള അന്താരാഷ്ട്ര ആരാധകര്‍ക്ക് ഇമെയില്‍ വഴി ഖത്തറിലേക്കുള്ള പ്രവേശന അനുമതി ലഭിക്കും. ഹയ്യ കാര്‍ഡ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും ടൂര്‍ണമെന്റിന്റെ സമയത്തേക്ക് സൗജന്യ പൊതുഗതാഗതവും നിരവധി കിഴിവുകളും നല്‍കും.
ഓരോ ഹയ്യ കാര്‍ഡ് ആപ്ലിക്കേഷനും ഉപയോക്താവിന്റെ താമസസ്ഥലം സ്ഥിരീകരിക്കേണ്ടതുണ്ട് – ബുക്കിംഗ് ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി വഴിയോ അല്ലെങ്കില്‍ ഒരു മൂന്നാം കക്ഷിയിലൂടെയോ ആകാം.
ക്രൂയിസ് ഷിപ്പ് ക്യാബിനുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, ഹോട്ടലുകള്‍, ഫാന്‍ വില്ലേജുകള്‍ എന്നിവയുള്‍പ്പെടെ നിരവധി താമസസൗകര്യ ഓപ്ഷനുകള്‍ ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സിയില്‍ ലഭ്യമാണ് . വരും ആഴ്ചകളില്‍ കൂടുതല്‍ ഓപ്ഷനുകള്‍ റിലീസ് ചെയ്യുന്നത് തുടരും . അതിനാല്‍ പോര്‍ട്ടല്‍ പരിശോധിക്കുന്നത് തുടരാന്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നു.
ഹോട്ടലുകളും അവധിക്കാല വാടക വെബ്സൈറ്റുകളും ഉള്‍പ്പെടെ മൂന്നാം കക്ഷികളില്‍ നിന്ന് താമസസൗകര്യം ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ആരാധകര്‍ക്ക് ഉണ്ട്.