Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

വായനാ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ അല്‍മദ്റസതുല്‍ ഇസ് ലാമിയ വായനാ ദിനത്തോടനുബന്ധിച്ച് യു. പി, എല്‍. പി സെക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായനമത്സര വിജയികളെ ആദരിക്കുകയും, അവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.

തങ്ങള്‍ വായിച്ച പുസ്തകത്തെക്കുറിച്ച് മൂന്ന് മിനിറ്റില്‍ കൂടാത്ത വീഡിയോ റിവ്യൂ തയ്യാറാക്കുകയെന്നതായിരുന്നു മത്സരം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ റിവ്യൂ നടത്താന്‍ അവസരവും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഹുസ്ന റൈഹാന ഒന്നാം സ്ഥാനവും, മൈസ നാസറുദ്ധീന്‍ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മുസ്ന ബസ്സാം, നസ്മിന്‍ കെ പി, മിശാല്‍ മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹംദാന്‍ ബിന്‍ ഹാശിം, ഹൈസ ശിഹാബുദ്ധീന്‍, സിദ്റതുല്‍ മുന്‍തഹ എന്നിവരാണ് ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടിയെടുത്തത്.

സി. ഐ. സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഈനുദ്ധീന്‍, എം എം സി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ് തുടങ്ങിയവര്‍ സമ്മാനവിതരണത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button