Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സി ഐ സി അല്‍ കൗന്‍ ഗ്രൂപ്പ് ബ്ലഡ് ഡോണേഷന്‍ ക്യാമ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ :ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും (സി ഐ സി ഖത്തര്‍ )
അല്‍ കൗന്‍ ഗ്രൂപ്പും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റിന്റെ ആവശ്യപ്രകാരം ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി ദോഹയിലെ പത്തോളം ക്യാമ്പുകളില്‍ രക്തദാന ക്യാമ്പുകള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

10000 പേരില്‍ നിന്ന് ബ്ലഡ് സ്വീകരിക്കാനാണ് വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് – 27 ലെ അല്‍ കാഊന്‍ ഗ്രൂപ്പ് അക്കോമഡേഷനില്‍ നടന്ന ആദ്യ ഘട്ട ക്യാമ്പ്
സി ഐ സി കേന്ദ്ര സംഘടനാ സെക്രട്ടറി ശബീര്‍ കെ ഉദ്ഘാടനം ചെയ്തു. സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, ജനസേവന വിഭാഗം അധ്യക്ഷന്‍ പി പി അബ്ദുറഹീം, റയ്യാന്‍ സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം എന്നിവര്‍ സംബന്ധിച്ചു.

സിദ്ധീഖ് വേങ്ങര, നൂറുദ്ധീന്‍, സലിം, സജൂര്‍, സര്‍താജ്, അബ്ദുസ്സലാം, ബഷീര്‍, ഷെറിന്‍
എന്നിവര്‍ നേതൃതം കൊടുത്തു

Related Articles

Back to top button