അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനി അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് സോളില്‍ നടന്ന അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ പതിനാറാമത് ജനറല്‍ അസംബ്ലിയാണ് ശൈഖ് ജൗആനെ തെരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ 166 വോട്ടുകള്‍ നേടിയാണ് ശൈഖ് ജൗആന്‍ അഭിമാനകരമായ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യയിലും അതിനപ്പുറമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിനായുള്ള ശൈഖ് ജൗആന്റെ സേവനത്തിനുള്ള അംഗീകാരമായും, സമാധാനത്തിനും വികസനത്തിനുമായി കായികരംഗത്തെ പങ്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയുടെ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യമായും അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഏഷ്യയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനിയെ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഈ സുപ്രധാന റോളിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.