Archived Articles

ഫിഫ 2022ന് പിന്തുണ പ്രഖ്യാപിച്ചും ബാന്‍ഡ് ടീമിന് അരങ്ങേറ്റം കുറിച്ചും തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022ന് പിന്തുണ പ്രഖ്യാപിച്ചും ബാന്‍ഡ് ടീമിന് അരങ്ങേറ്റം കുറിച്ചും തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പരിപാടി ആവേശരത്തിരകളുയര്‍ത്തി. വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, വരച്ച് കാട്ടാന്‍ ഇതില്‍ കൂടുതല്‍ ചിത്രങ്ങളും.
ഒരേ നിറത്തിന്റെ സൗന്ദര്യത്തിനൊപ്പം,ഒരുമിച്ച് ചേരലിന്റെ സുഖവും,
സ്‌നേഹാരവങ്ങളോടെ ഒരു സൗഹൃദക്കൂട്ടത്തിന്റെ ‘താള മേളങ്ങളുടെ അരങ്ങേറ്റവും സഹൃദയ ലോകത്തിന് അവിസ്മരണീയമായ അനുഭൂതികളാണ് സമ്മാനിച്ചത്.

വെള്ളയില്‍ നീല കലര്‍ന്ന മഴമേഘങ്ങള്‍ കണക്കേ സൗഹൃദവേദിയുടെ കുടുംബാംഗങ്ങള്‍ ഒഴുകി നീങ്ങിയപ്പോള്‍
ലോക കപ്പിനെ വരവേല്‍ക്കുന്ന ഖത്തറെന്ന പോറ്റമ്മക്ക് നല്‍കിയ ഏറ്റവും നല്ല സ്‌നേഹവിരുന്ന് തന്നെയായിരുന്നു വേള്‍ഡ് കപ്പ് കൌണ്ട് ഡൌണ്‍ ക്ലോക്കിന് സമീപം തടിച്ചു കൂടിയ നാനാ രാജ്യക്കാരെ സാക്ഷികളാക്കി സൗഹൃദവേദി ഒരുക്കിയത്.


ഖത്തര്‍, ഇന്ത്യാ ദേശീയ ഗാനങ്ങളോടെ തുടങ്ങി വെച്ച മാര്‍ച്ച് പാസ്റ്റ് വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ നയിക്കുകയും, ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. എ കെ നസീര്‍ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യ കോര്‍ഡിനേറ്റര്‍. ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, ട്രഷറര്‍ പ്രമോദ് എന്നിവര്‍ക്കൊപ്പം, വി കെ സലിം , അബ്ദുള്‍ ഗഫൂര്‍, ശശീധരന്‍, റാഫി, ഷറഫു, ഇസ്മായില്‍, അബ്ദുള്‍ ജബ്ബാര്‍, കുഞ്ഞു മൊയ്ദു, അബ്ദുള്‍ റസാഖ് എന്നിവര്‍ പരേഡ് നിയന്ത്രിക്കുകയും, ജോജോ കൊമ്പന്റെ നേതൃത്വത്തിലുള്ള ടെ.ജെ.എസ്.വി ബാന്‍ഡ് ടീമിന് അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കുട്ടികളടക്കം 250 ഓളം വരുന്ന വേദി കുടുംബാംഗങ്ങളാല്‍ കൌണ്ട് ഡൌണ്‍ ക്ലോക്കിന് ചുറ്റും തീര്‍ത്ത വലയത്തിലേക്ക് ഇന്ത്യാ, ഖത്തര്‍ ദേശീയ പതാകകള്‍ക്കൊപ്പം ടെ.ജെ.എസ്.വി പതാകയുമേന്തി, ലോക കപ്പിന്റെ വലിയ മാതൃകയും വഹിച്ച് പാട്ടുകുടകളും വാദ്യഘോഷങ്ങളുമായി സൗഹൃദ വേദി ബാന്‍ഡ് സംഘം വേദി മാര്‍ച്ച് ചെയ്ത് കയറിയപ്പോള്‍ അവിടെ തടിച്ച് കൂടിയിരുന്ന ജങ്ങളത്രയും ദേശ, ഭാഷാ വ്യത്യാസമില്ലാതെ നല്ല കാഴ്ചക്കാരായി മാറിയതും പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി.

Related Articles

Back to top button
error: Content is protected !!