Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ജനുവരി 19 മുതല്‍ 28 വരെ

അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ജനുവരി 19 മുതല്‍ 28 വരെ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനലിന് പുറകിലുള്ള ഓള്‍ഡ് ദോഹ തുറമുഖത്ത്, ഗ്രീന്‍ ഏരിയയില്‍ നടക്കും.ലോകമെമ്പാടുമുള്ള 50-ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ ആകര്‍ഷകവും വര്‍ണ്ണാഭമായ പ്രദര്‍ശനവും 10 ദിവസത്തെ ‘രസകരമായ കുടുംബ പരിപാടിയില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
‘വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ഹോട്ട് എയര്‍ ബലൂണുകളുടെ അവിസ്മരണീയമായ കാഴ്ചയും അനുഭവവും ആസ്വദിക്കുവാന്‍ അവസരമൊരുക്കുന്ന ആഘോഷത്തെ ‘സംഗീതവും വിനോദവും ഭക്ഷണവും പുതുമകളും കൂടുതല്‍ ആകര്‍ഷകമാക്കും.

Related Articles

Back to top button