Uncategorized
ഖത്തറില്‍ മലയാളി എഞ്ചിനീയര്‍ നിര്യാതനായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മലയാളി എഞ്ചിനീയര്‍ നിര്യാതനായി . കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി സ്വദേശി നിഷി കുമാര്‍ അരിമ്പില്‍ ( 49 വയസ്സ് ) ആണ് മരിച്ചത്. മെക്കന്‍സി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ടിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം കെ.ഇ.എഫ് ടോസ്റ്റ്മാസ്‌റ്റേര്‍സ് ക്‌ളബ്ബിന്റെ വൈസ് പ്രസിഡണ്ട് ( എഡ്യൂക്കേഷന്‍) ആയിരുന്നു.
കഴിഞ്ഞ 6 മാസത്തോളം അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
പേള്‍ സ്‌കൂള്‍ അധ്യാപികയായ ലാലിയാണ് ഭാര്യ. നൃത നിഷി കുമാര്‍, നിനവ് നിഷി കുമാര്‍ ലാലി എന്നിവര്‍ മക്കളാണ് .
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.