ക്യുടീം പെനാല്‍റ്റി ഷൂട്ട് ഔട്ട് 2022, ‘ടീം തണ്ടര്‍’ജേതാക്കള്‍
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറിലെ തിരൂര്‍ താലൂക് നിവാസികളുടെ സംഘടനയായ ക്യുടീം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് പിന്തുണയേകിക്കൊണ്ട് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ ടീം തണ്ടര്‍’ജേതാക്കളായി.
ശക്തരായ 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ടീം ഹസാത്ത് സ്‌പോര്‍ട്‌സ് ആയിരുന്നു റണ്ണര്‍ അപ്പ് .
ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് മുഖ്യതിഥിയായിരുന്നു . ക്യുടീം സ്നേഹോപഹാരം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ അദ്ദേഹത്തിന് കൈമാറി .
ക്യു ടീം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ ,വൈസ്പ്രസിഡന്റ് ബില്‍ക്കിസ് ,അമീന്‍ അന്നാര ,ജനറല്‍ സെക്രട്ടറി നൗഫല്‍ ,ട്രെഷറര്‍ ഇസ്മായീല്‍ അന്നാര മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംല ജഹ്ഫര്‍ ,നൗഷാദ് ബാബു ,ശരീഫ് ചിറക്കല്‍ ,ഇസ്മായില്‍ കുറുമ്പടി ,പ്രോഗ്രാം കണ്‍വീനേഴ്സ് അഫ്‌സല്‍ ,അനീഷ് ,ജൈസല്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ്പ്രൈസും
കൈമാറി .
ഇസ്മായില്‍ പൂഴിക്കുന്നത്ത് ,സാലിഖ് ,ഷംസീര്‍ഹംസ ,സഫ്വാന്‍ ,അന്‍വര്‍ ഷമീര്‍,നിഷാം ,എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .
ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ക്കും സ്പോണ്‍സര്‍സിനും പ്രോഗ്രാം കണ്‍വീനര്‍ അഫ്‌സല്‍ നന്ദി അറിയിച്ചു.