
സ്‌കിയ ക്വിസ് മത്സരം തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ഖത്തര്‍ 2022 ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഖത്തറിലെ മലയാളി സാമൂഹിക കൂട്ടായ്മയായ സൗത്ത് കേരള എക്‌സ്പാറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘സ്‌കിയ ക്വിസ് 2022’ മത്സരത്തിനു തുടക്കമായി.
സോഷ്യല്‍ മീഡിയ മുഖേന നടന്നു വരുന്ന മത്സരത്തിലെ ആദ്യ ദിനങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്നു .ഒക്ടോബര്‍ 30ന് തുടങ്ങി നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. തുടര്‍ന്നു വരുന്ന മത്സരങ്ങളില്‍ ഓരോ ദിവസവുമുള്ള വിജയികള്‍ക്ക് വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും .
‘സ്‌കിയ ക്വിസ് 2022’ ഫൈനല്‍ മെഗാ മത്സരം തുറന്ന വേദിയില്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി . ഇനിയും ഈ മത്സര പരമ്പരയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 50331728 എന്ന നമ്പറില്‍ ബന്ധപ്പെടുക .