തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി കേരളപ്പിറവി ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ടാക് ഖത്തറുമായി സഹകരിച്ച് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. ടാക് ഖത്തര്‍ ഹാളില്‍ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം,ബ്രില്യന്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ലീഡര്‍ഷിപ്പ് ട്രെയ്‌നറും കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ആശാ ഷിജു ഉത്ഘാടനം നിര്‍വഹിച്ചു.
സാമൂഹ്യപ്രവര്‍ത്തകനായ പ്രമോദ് ശങ്കരന്‍ കേരളപ്പിറവി സന്ദേശം നല്‍കി. വേദി ജനറല്‍ സെക്രെട്ടറി ശ്രീനിവാസന്‍ , ട്രഷറര്‍ പ്രമോദ് , ടാക് ഖത്തര്‍ എം ഡി പി. മുഹ്സിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാവേദി കുടുംബങ്ങളും ടാക് ഖത്തര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ കലാപരിപാടികള്‍ പരിപാടി വര്‍ണാഭമാക്കി.
250 ഓളം പേര്‍പങ്കെടുത്ത പരിപാടിയില്‍ വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലിം സ്വാഗതവും കണ്‍വീനര്‍ സിന്ധു സുരേഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് റാഫി സെക്രട്ടറി ഷറഫു, വനിതാ കൂട്ടായ്മ സെന്‍ട്രല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജയാനന്ദ് , വനിതാ കൂട്ടായ്മ എക്‌സിക്യൂട്ടീവ് , കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിച്ചു