Breaking News

കഹ്റാമ ദേശീയ ജല നിയന്ത്രണ കേന്ദ്രം ആരംഭിക്കുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ദേശീയ ജല നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. നവീകരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി, ദേശീയ എമര്‍ജന്‍സി കണ്‍ട്രോള്‍ സെന്റര്‍ ഉടന്‍ സ്ഥാപിക്കുമെന്ന് കഹ്റാമ പ്രഖ്യാപിച്ചു.

കോര്‍പ്പറേഷന്റെ ദീര്‍ഘകാല സ്ട്രാറ്റജിക് പ്ലാന്‍ 2030-ന്റെ ചട്ടക്കൂടിനുള്ളിലാണ് ലോഞ്ചിംഗ് നടന്നത്. മേഖലയിലെയും ലോകമെമ്പാടുമുള്ള ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന് ആതിഥേയത്വം വഹിക്കാനുള്ള അതിന്റെ പൂര്‍ണ്ണ സന്നദ്ധത കഹ്റാമ ആവര്‍ത്തിച്ചു.

 

Related Articles

Back to top button
error: Content is protected !!