Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ലോകകപ്പിന് പത്ത് ദിവസം മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് വിസിലുയരാന്‍ ഇനി 10 ദിവസം മാത്രം.

ലോകകപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ലോകം ഖത്തറിലേക്ക് ഒഴുകാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ആഘോഷരാവുകളൊരുക്കി ഫിഫ 2022 അവിസ്മരണീയമാക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.

ഖത്തറിന്റെ തെരുവുകളും പ്രധാന കെട്ടിടങ്ങളുമൊക്കെ ലോകകപ്പ് ബ്രാന്‍ഡിംഗുകളാലും മനോഹര ശില്‍പങ്ങളാലും അലങ്കരിച്ച കാഴ്ച അതിമനോഹരമാണ് .

നവംബര്‍ 1 മുതല്‍ ഹയ്യാ കാര്‍ഡില്‍ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ എല്ലാ രംഗങ്ങളിലും സജീവമായ ചലനങ്ങളാണ് കാണുന്നത്.
നവംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഫിഫ 2022 ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

 

Related Articles

Back to top button