
സ്റ്റേഡിയങ്ങളില്‍ സുരക്ഷ പരിശോധന
അമാനുല്ല വടക്കാങ്ങര
ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിനായുള്ള സുരക്ഷാ സമിതിയുടെയും സഖ്യസേനയുടെയും സഹകരണത്തോടെ ആയുധങ്ങള്‍ക്കെതിരെയുള്ള ഡിഫന്‍സ് യൂണിറ്റ് അല്‍ ജനൂബ് സ്റ്റേഡിയത്തിലും അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും രാസ, റേഡിയോ ആക്ടീവ് വസ്തുക്കള്‍ക്കായി സുരക്ഷാ പരിശോധന നടത്തി.
2022-ലെ ഫിഫ ലോകകപ്പ് ഖത്തര്‍ സുരക്ഷിതമാക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. അത്യാധുനിക സാങ്കേതിക വിദ്യകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് സ്റ്റേഡിയം രാസവസ്തുക്കളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുന്നത്.