
വിജയമന്ത്രങ്ങള്‍ ആറാം ഭാഗം പ്രകാശനം ഇന്ന്
ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ആറാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഇന്ന് പ്രകാശനം ചെയ്യും. രാത്രി 8.30 ന് റൈറ്റേര്‍സ് ഹാളിലാണ് പരിപാടി.
സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന് ആദ്യ പ്രതി നല്‍കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീമാണ് പുസ്തകം പ്രകാശനം ചെയ്യുക. ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍