
Breaking News
ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ബിടിഎസ് ജങ്കൂക്കിന്റെ സംഗീതവും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ബിടിഎസ് ജങ്കൂക്കിന്റെ സംഗീതവും. ഗ്ലോബല്‍ മ്യൂസിക് സെന്‍സേഷനായ കൊറിയന്‍ പോപ്പ് ഗാനസംഘമായ ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജിയോണ്‍ ജങ്കൂക്കിന്റെ പ്രകടനം ലോകകപ്പ് ഉദ്ഘാടന വേദിയെ സവിശേഷമാക്കും. ബിടിഎസ് ജങ്കൂക്കിന്റെ ഒരു പുതിയ സൗണ്ട് ട്രാക്ക് പുറത്തിറക്കുമെന്നും ട്വീറ്റ് ചെയ്തു.