കള്‍ച്ചറല്‍ ഫോറം കാസര്‍ഗോഡ് ജില്ല സംഘടിപ്പിച്ച ഫുട്ബോള്‍ ക്വിസ്സ് ആവേശമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് കള്‍ച്ചറല്‍ ഫോറം കാസര്‍ഗോഡ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം സി ഐ സി റയ്യാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ക്വിസ്സ് വിത്യസ്ത ടീമുകളുടെ ഫുട്ബോള്‍ അറിവുകളുടെ പോരാട്ട വേദിയായി മാറി.
രണ്ട് പേരടങ്ങിയ മുപ്പത് ടീമുകള്‍ പങ്കെടുത്ത ഫുട്ബോള്‍ ക്വിസ്സ് പ്രാഥമിക റൗണ്ടില്‍ നടന്ന മല്‍സരത്തിന് ശേഷം തെരഞ്ഞെടുത്ത എട്ട് ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് ഷര്ഫീദ് , മുഹമ്മദ് റാഷിദ് ടീം ഒന്നാം സ്ഥാനവും, ഷഹീഹ് മുനീഷ് , റഹ്മത്തുള്ള ടീം രണ്ടാം സ്ഥാനവും, മിഫ്സല്‍ , റാക്കിന് ടീം മുന്നാം സ്ഥാനവും നേടി.
ജഷ്മീര്‍ കാസര്‍ഗോഡ് , റിസ്വാന് അബ്ദുറഹ്മാന് കോട്ടിക്കുളം എന്നിവര്‍ ക്വിസ്സ് മത്സരം നിയന്ത്രിച്ചു.
കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രമോഹനന് , ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം വൈസ് പ്രസിഡണ്ട് നിസ്താര്‍ പാട്ടീല്‍ , കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി , സജ്ന സാക്കി , ജനറല്‍ സെക്രട്ടറി തസീന്‍ അമീന് , സെക്രട്ടറി അഹമ്മദ് ഷാഫി , സംസ്ഥാന സമിതി അംഗം റുബീനാ മുഹമ്മദ് കുഞ്ഞി , ജില്ലാ ഭാരവാഹികളായ ഷബീര്‍ പടന്ന, ഹഫീസുള്ള കെ. വി ,ഫാത്തിമ തസീന്‍ , ഹാഷിം തൃക്കരിപ്പൂര്‍ , ഇസ്മായീല്‍ കാരയില്‍ , ഷജീം കോട്ടച്ചേരി , സിയാദലി, അഫ്സല് , ഷക്കീല്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.