നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ നിത്യവും 30000 ആരാധകരെ സ്വാഗതം ചെയ്യാനൊരുങ്ങി ഖതൈ്വഫാന്‍ ബീച്ച് ഫെസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ നിത്യവും 30000 ആരാധകരെ സ്വാഗതം ചെയ്യാനൊരുങ്ങി ഖതൈ്വഫാന്‍ ബീച്ച് ഫെസ്റ്റ് . ലുസൈല്‍ നഗരത്തില്‍ ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കിയ ഖതൈ്വഫാന്‍ ബീച്ചില്‍ നടക്കുന്ന ഫെസ്റ്റ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വൈവിധ്യമാര്‍ന്ന വിനോദപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടും കൂടുതല്‍ സംഗീത-കലാ വിദ്യാഭ്യാസ സ്‌കൂളുകള്‍ കെട്ടിപ്പടുക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്ലേയിംഗ് ഫോര്‍ ചേഞ്ച് ഫൗണ്ടേഷനുമായി സഹകരിച്ച് യൂണിറ്റ്-വൈ ആണ് ഖതൈ്വഫാന്‍ ബീച്ച് ഫെസ്റ്റ്
സംഘടിപ്പിക്കുന്നത്. പ്ലേയിംഗ് ഫോര്‍ ചേഞ്ച് ഫൗണ്ടേഷന്റേയും അവരുടെ ആര്‍ട്ടിസ്റ്റ് അംബാസഡര്‍മാരുടേയും പങ്കാളിത്തവും സാന്നിധ്യവും ബീച്ച് ഫെസ്റ്റിവലിന് നിറം പകരും. ലോകത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലേയിംഗ് ഫോര്‍ ചേഞ്ച് ഫൗണ്ടേഷനുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.