Breaking News

ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാനുള്ള രണ്ടാമത്തെ കപ്പലും ദോഹയിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാനുള്ള ഫ്‌ളോട്ടിംഗ് ഹോട്ടലുകള്‍’ ആയി വര്‍ത്തിക്കുന്ന മൂന്ന് ക്രൂയിസ് കപ്പലുകളില്‍ രണ്ടാമത്തെ കപ്പലും ദോഹയിലെത്തി. എംഎസ്സി പോയേഷ്യ ഇന്ന് രാവിലെയാണ് ദോഹ തുറമുഖത്തെത്തിയത്.

ഫോര്‍ സ്റ്റാര്‍ കപ്പല്‍ ദോഹയിലെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ നങ്കൂരമിടും. അവിടെ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ആരാധകര്‍ക്കായി ഫ്േളാട്ടിംഗ് ഹോട്ടലായി ഇത് ഉപയോഗിക്കും.

കപ്പലില്‍ ഒരു രാത്രി താമസത്തിന് 640 റിയാല്‍ മുതലാണ് ചാര്‍ജുകള്‍ ആരംഭിക്കുന്നത്. അതിഥികള്‍ക്ക് മൂന്ന് നീന്തല്‍ക്കുളങ്ങള്‍, സ്പാ, വെല്‍നസ് സെന്ററുകള്‍, ഒരു പൂള്‍സൈഡ് സിനിമ, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും.പോര്‍ട്ട്, ഓഷ്യന്‍ വ്യൂ ക്യാബിനുകള്‍ മുതല്‍ ബാല്‍ക്കണി ക്യാബിനുകളും സ്യൂട്ടുകളും വരെ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.

‘കൈറ്റോ സുഷി ബാര്‍, ഇല്‍ പല്ലാഡിയോ ഇറ്റാലിയന്‍ റെസ്റ്റോറന്റ്, ഗ്രാപ്പോളോ ഡി ഓറോ വൈന്‍-ടേസ്റ്റിംഗ് ബാര്‍, ഹിച്ച്കോക്ക് ലോഞ്ച് സിഗാര്‍ റൂം, ഒരു ഡിസ്‌കോ എന്നിവയുള്‍പ്പെടെ ഡൈനിംഗ്, വിനോദ വേദികളുടെ ഒരുവിസ്മയ ലോകമാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്.

സൂഖ് വാഖിഫ്, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഷട്ടില്‍ ബസില്‍ ഏതാനും മിനിറ്റുകള്‍ മാത്രം അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ ഖത്തറിലെത്തിയത്.. ഗ്രൗണ്ട് ബ്രേക്കിംഗ് ഡിസൈനും സാങ്കേതികവിദ്യയും ഉള്ള പഞ്ചനക്ഷത്ര കപ്പല്‍ ദോഹയിലെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ നങ്കൂരമിട്ട ആദ്യത്തെ ‘ഫ്േളാട്ടിംഗ് ഹോട്ടല്‍’ ആയിരുന്നു. ഇന്നലെ രാത്രി നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. രണ്ട് ക്രൂയിസ് കപ്പലുകള്‍ക്കും 9,400 ആരാധകരെ ഉള്‍ക്കൊള്ളുന്ന 4,000 മുറികളുടെ സംയോജിത ശേഷിയാണ് ഉളളത്.

ഒരു എംഎസ്സി കപ്പല്‍ കൂടി – ഓപ്പറ – ലോകകപ്പ് ആരാധകരെ ഉള്‍ക്കൊള്ളാന്‍ ദോഹ തുറമുഖത്ത് ഉടന്‍ എത്തിച്ചേരും.

 

 

Related Articles

Back to top button
error: Content is protected !!